PAMCO Jeevan Raksha Pharmacy Centre is a healthcare initiative with over 24 years of trusted service. Our mission is to make quality medicines affordable for every family through discounts, home delivery, and reliable customer care while promoting health and financial security.
പഴയ കാലഘട്ടത്തിൽ ഇന്ത്യയിൽ ദാരിദ്ര്യമുള്ളവർക്കായിരുന്നു കൂടുതലായും രോഗങ്ങൾ ബാധിച്ചിരുന്നത് എങ്കിൽ ഇന്ന് രോഗങ്ങൾ കാരണം ദരിദ്രരായി മാറുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചികിത്സാ ചെലവും മരുന്നുകളുടെ വിലയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നത്. ഇവിടെയാണ് ഇരുപത്തി നാല് വർഷം സേവന പാരമ്പര്യമുള്ള PAMCO ജീവൻ രക്ഷ ഔഷധ കേന്ദ്രത്തിന്റെ പ്രസക്തി. സഹകരണ മേഖലയിലെ അംഗങ്ങൾക്ക് അവരുടെ വീടുകളിലേക്ക് തന്നെ ഗുണമേന്മയുള്ള മരുന്നുകൾ എത്തിച്ചുകൊടുക്കുകയും, അതും വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമൂഹിക നന്മയും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി പ്രവർത്തിക്കുന്ന ഈ സംരംഭം, ആരോഗ്യരംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ജനങ്ങൾക്ക് ആശ്വാസവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം, സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി പ്രയോജനപ്പെടുത്തി ആരോഗ്യ സേവനങ്ങളെ കൂടുതൽ ജനകീയമാക്കുകയാണ് PAMCO യുടെ ദൗത്യം
Learn Moreഇന്ത്യയിൽ അനേകം ആളുകൾ രോഗബാധിതരായി ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനായി വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ന് ആരോഗ്യരംഗത്ത് ചികിത്സാചെലവും മരുന്നുകളുടെ വിലയും ഗണ്യമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി മാറുന്ന പദ്ധതിയാണ് PAMCO ജീവൻ രക്ഷ ഔഷധി കേന്ദ്രം. ഗ്രാമങ്ങളിലും നഗരങ്ങളിലും മരുന്നുകൾ ലഭ്യമാണെങ്കിലും, അവയുടെ ഉയർന്ന വില പല കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് PAMCO ജീവൻ രക്ഷ ഔഷധി കേന്ദ്രം പ്രവർത്തിക്കുന്നത്. ഒരു വ്യക്തി നിലവിൽ ഉപയോഗിക്കുന്ന മരുന്ന് തന്നെ, അതിന്റെ ഗുണനിലവാരത്തിൽ യാതൊരു മാറ്റവും വരുത്താതെ, നിലവിലെ വിപണി വിലയിൽ നിന്ന് 10% മുതൽ 70% വരെ വിലക്കുറവിൽ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. പ്രത്യേകിച്ച് ജനറിക് മരുന്നുകൾക്ക് കൂടുതൽ വിലക്കുറവ് നൽകാനും സാധിക്കും. ഇതോടൊപ്പം, മരുന്നുകൾ ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കുന്ന സേവനവും ഈ പദ്ധതിയുടെ ഭാഗമാണ്. അതുവഴി രോഗികൾക്ക് സമയവും പണവും ലാഭിക്കാനാകും. കൂടാതെ, ഈ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വ്യക്തികൾക്ക് അവരുടെ പ്രവർത്തനത്തിലൂടെ സ്ഥിരമായ വരുമാനം നേടുന്നതിനുള്ള അവസരങ്ങളും PAMCO ജീവൻ രക്ഷ ഔഷധി കേന്ദ്രം ഒരുക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യസംരക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ദൗത്യം
ജനങ്ങളുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷയ്ക്കുമായി ഇന്ന് ആരോഗ്യരംഗത്ത് ചികിത്സാ ചെലവും മരുന്നുകളുടെ വിലയും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ നിരവധി കുടുംബങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് PAMCO ജീവൻ രക്ഷ ഔഷധി കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.